സിഎഎ വിരുദ്ധസമരത്തില്‍ പ്രതിചേര്‍ത്ത ഷിഫ ഉര്‍ റഹ്മാന്‍ ഡല്‍ഹിയില്‍ എഐഎംഐഎം സ്ഥാനാര്‍ത്ഥി

Update: 2025-01-10 03:34 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിതിരേ പ്രതിഷേധിച്ചതിന് യുഎപിഎ ചുമത്തി ജയിലില്‍ അടച്ചിരിക്കുന്ന ഷിഫ ഉര്‍ റഹ്മാന്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎംഐഎം സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും. ഡല്‍ഹിയിലെ ഓഖ്‌ല മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടുക. ജാമിഅ മിലിയ സര്‍വകലാശാല അലുംനി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് കൂടിയാണ് ഷിഫ. ഓഖ്‌ല നിവാസികള്‍ പട്ടം ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്ന് എഐഎംഐഎം അഭ്യര്‍ത്ഥിച്ചു.

പൗരത്വ നിയമഭേദഗതിക്കെതിരെ ജാമിഅ മിലിയ സര്‍വകലാശാലക്ക് സമീപം നടന്ന പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ഷിഫയുണ്ടായിരുന്നു. ഡല്‍ഹി സമരത്തില്‍ ഗൂഡാലോചന ആരോപിച്ച് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന 12 പേരില്‍ ഒരാളാണ് ഷിഫ.

ഡല്‍ഹി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ ആം ആദ്മി പാര്‍ട്ടി മുസ്തഫാബാദിലെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. സിഎഎ വിരുദ്ധ സമരത്തില്‍ ഇയാള്‍ക്കെതിരെ മാധ്യമങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിച്ചതോടെ പാര്‍ട്ടി ഇയാളെ പുറത്താക്കിയിരുന്നു.



താഹിര്‍ ഹുസൈന്‍

Similar News