ബിജെപിയുടെ കൊടകര ഹവാല പണമിടപാട് കേസ്; കെ സുരേന്ദ്രന്‍ ബുധനാഴ്ച ഹാജരാകും

തൃശ്ശൂരില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലാണ് കെ സുരേന്ദ്രന്‍ ഹാജരാവുന്നത്.

Update: 2021-07-11 09:35 GMT

തിരുവനന്തപുരം: ബിജെപിയുടെ കൊടകര ഹവാല പണമിടപാട് കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സരേന്ദ്രന്‍ ബുധനാഴ്ച ഹാജരാകും. രാവിലെ 10ന് തൃശ്ശൂരില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലാണ് സുരേന്ദ്രന്‍ ഹാജരാകുന്നത്. 

കഴിഞ്ഞ ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നടക്കുന്നതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലന്നായിരുന്നു നിലപാട്.

ബിജെപി സംഘടനാ സെക്രട്ടറിയെയും സംസ്ഥാന കമ്മിറ്റി ഓഫിസ് സെക്രട്ടറിയെയും പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. കൊടകര കേസില്‍ പണം കടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മരാജ്, പണം നഷ്ടപ്പെട്ടപ്പോള്‍ ആദ്യം വിളിച്ചത് കെ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്കായിരുന്നു. മകന്‍ എന്നത് കൊണ്ടു അന്വേഷണ ഏജന്‍സി കാണുന്നത് കെ സുരേന്ദ്രനെ വിളിച്ചു എന്നു തന്നെയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അന്വേഷണ സംഘം കെ സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയത്.

Tags:    

Similar News