കടയ്ക്കല്‍ പഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 21 ലക്ഷം രൂപ നല്‍കി
കടയ്ക്കല്‍: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് 20 ലക്ഷം രൂപ നല്‍കി. തനത് ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും ജനപ്രതിനിധികളുടെ മാര്‍ച്ച് മാസത്തെ ഹോണറേറിയം തുകയായ 1,03,200 രൂപയുടെ ചേര്‍ത്ത് 21,03,200 രൂപയാണ് ഗ്രാമപഞ്ചായത്ത് നല്‍കിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. എസ്. ബിജു, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ എം. ഷാജഹാന്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ കലക്ടറേറ്റില്‍ എത്തി ചെക്ക് കൊല്ലം ജില്ലാ കളക്ടര്‍ക്ക് കൈമാറി. 2018ലെ മഹാപ്രളയ കാലത്തും ഗ്രാമപഞ്ചായത്ത് ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അന്ന് പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച 8 ലോഡ് അവശ്യ സാധനങ്ങള്‍ എത്തിക്കുകയാണ് ചെയ്തത്.