വി മുരളീധരന്റെ വസതിയില്‍ കൈരളി, ഏഷ്യാനെറ്റ് പ്രതിനിധികള്‍ക്ക്‌ വിലക്ക്; പ്രതിഷേധവുമായി കെയുഡബ്ല്യുജെ ഡല്‍ഹി യൂനിറ്റ്

കേരളത്തിലെ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറെ കസ്റ്റഡിയിലെടുത്ത വിഷയത്തില്‍ പ്രതികരണം തേടിയെത്തിയപ്പോഴാണ് ഇവര്‍ക്ക് വിവേചനം നേരിടേണ്ടിവന്നത്.

Update: 2020-10-28 13:11 GMT

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഡല്‍ഹിയില്‍ വസതിയില്‍ കൈരളി, ഏഷ്യാനെറ്റ് പ്രതിനിധികള്‍ വിലക്കിയ നടപടിക്കെതിരേ പ്രതിഷേധവുമായി കെയുഡബ്ല്യുജെ ഡല്‍ഹി യൂനിറ്റ്. കേരളത്തിലെ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറെ കസ്റ്റഡിയിലെടുത്ത വിഷയത്തില്‍ പ്രതികരണം തേടിയെത്തിയപ്പോഴാണ് ഇവര്‍ക്ക് വിവേചനം നേരിടേണ്ടിവന്നത്.

അകത്തേയ്ക്കു പ്രവേശിക്കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ ഈ മാധ്യമപ്രവര്‍ത്തകര്‍ക്കു മടങ്ങിപ്പോവേണ്ടി വന്നു. അതേസമയം, ഒപ്പമുണ്ടായിരുന്ന മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കു പ്രവേശനം ലഭിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി വി മുരളീധരന്റെ ഓഫിസില്‍ നിന്നുണ്ടായ ഈ വിവേചനപരമായ സമീപനത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി യൂണിയന്‍ അദ്ദേഹത്തിനു കത്തയയ്ക്കുകയും ചെയ്തു.


Tags:    

Similar News