കാക്കനാട് ലഹരിക്കേസ്; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്
കോഴിക്കോട് സ്വദേശി ഹിലാല്‍ മിദുലാജിനെതിരെയാണ് നോട്ടീസ്,ഹിലാല്‍ ദോഹയിലേക്ക് കടന്നെന്നാണ് സൂചന
കൊച്ചി: കാക്കനാട് ലഹരിക്കേസില്‍ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.കോഴിക്കോട് സ്വദേശി ഹിലാല്‍ മിദുലാജിനെതിരെയാണ് നോട്ടീസ്. പ്രതി ഷാരുഖ് സഹലിനും സുഹൃത്തിനുമെതിരായ ലുക്ക് ഔട്ട് നോട്ടീസും ഉടനിറക്കും.മാരക മയക്കുമരുന്നായ എംഡിഎംഎ യാണ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത്.
നേരത്തേ ചോദ്യം ചെയ്ത് വിട്ടയച്ച ഹിലാല്‍ ദോഹയിലേക്ക് കടന്നെന്നാണ് എക്‌സൈസ് വ്യക്തമാക്കുന്നത്. കേസില്‍ 21 പേരെ പ്രതി ചേര്‍ത്ത് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.
എക്‌സൈസിന്റെ ജില്ലാ ഘടകം ചിലരെ കേസില്‍ നിന്ന് ഒഴിവാക്കിയെന്നതടക്കമുള്ള ആക്ഷേപങ്ങള്‍ നേരത്തെ ഉയര്‍ന്നതിനെ തുടര്‍ന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. പ്രതിപ്പട്ടികയിലുള്ള 21 പേരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. ഇവരിലാര്‍ക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ഹിലാല്‍ അടക്കം മൂന്നുപേരെയാണ് ഇനി പിടികൂടാനുള്ളത്.