ചെന്നൈ: നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ അലിഖാന്‍ തുഗ്ലക്കിനെ (26)മയക്കുമരുന്നുകേസില്‍ അറസ്റ്റുചെയ്തു. വിദ്യാര്‍ഥികളെ ലക്ഷ്യം വച്ചുള്ള മയക്കു മരുന്ന് സംഘത്തില്‍ അലിഖാനുമുണ്ടെന്നാണ് പോലിസ് കണ്ടെത്തല്‍. സിനിമാപ്രവര്‍ത്തകര്‍ക്കും ഇവര്‍ മയക്കുമരുന്ന് എത്തിച്ചുനല്‍കുന്നതായാണ് വിവരം.
ചെന്നൈയിലെ പ്രമുഖ കോളേജില്‍നിന്ന് വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദംനേടിയ അലിഖാന്‍ തുഗ്ലക്ക് തമിഴ് സിനിമകളില്‍ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവര്‍ത്തിക്കുകയാണ്. മകനെ നായകനാക്കി മന്‍സൂര്‍ അലിഖാന്‍ സംവിധാനം ചെയ്ത സിനിമയില്‍ നായകനായി അലിഖാന്‍ തുഗ്ലക്ക് വേഷമിട്ടുണ്ട്. നുങ്കമ്പാക്കത്തെ വീട്ടില്‍നിന്ന് ചൊവ്വാഴ്ചയാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തി.