കല്‍പ്പറ്റ: കല്‍പ്പറ്റ മുനിസിപ്പാലിറ്റിയെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. എല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആയതിനാലാണ് ഈ നടപടി. കടുത്ത നിയന്ത്രണം ഒഴിവാക്കിയാലും സാമൂഹിക അകലം പോലുള്ള കൊവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.