കശ്മീരില്‍ ജനഹിതപരിശോധന വേണം; ഇന്ത്യ എന്തിനെയാണ് ഭയപ്പെടുന്നതെന്നും കമല്‍ഹാസന്‍

സ്വതന്ത്ര കശ്മീരില്‍ ജിഹാദികളുടെ ചിത്രങ്ങള്‍ ട്രെയിനുകളില്‍ പോലും ഉപയോഗിച്ച് അവരെ ഹീറോ ആക്കുകയാണ്. ഇത് എന്തൊരു വിഡ്ഢിത്തരമാണ്. ഇതിന് മറുപടി നല്‍കേണ്ടത് അതേ വിഡ്ഢിത്തരത്തിലൂടെയല്ല. ഇന്ത്യ മികച്ച രാജ്യമാണെന്ന് തെളിയിക്കണമെങ്കില്‍ ഇങ്ങനെ പെരുമാറരുത്. അവിടെ നിന്നാണ് പുതിയ രാഷ്ട്രീയവും രാഷ്ട്രീയ സംസ്‌കാരവും തുടങ്ങേണ്ടതെന്നും കമല്‍ഹാസന്‍ ഓര്‍മിപ്പിച്ചു.

Update: 2019-02-18 14:27 GMT

ചെന്നൈ: കശ്മീരില്‍ ജനഹിത പരിശോധന നടത്തണമെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹസന്‍. ഞായറാഴ്ച ചെന്നൈയില്‍ നടന്ന പാര്‍ട്ടിപരിപാടിയില്‍ പുല്‍വാമ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അവശ്യപ്പെട്ടത്.കശ്മീരില്‍ എന്തുകൊണ്ട് ജനഹിത പരിശോധന നടത്തുന്നില്ലെന്നും എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഭയക്കുന്നതെന്നും കമല്‍ഹാസന്‍ ചോദിച്ചു.

സ്വതന്ത്ര കശ്മീരില്‍ ജിഹാദികളുടെ ചിത്രങ്ങള്‍ ട്രെയിനുകളില്‍ പോലും ഉപയോഗിച്ച് അവരെ ഹീറോ ആക്കുകയാണ്. ഇത് എന്തൊരു വിഡ്ഢിത്തരമാണ്. ഇതിന് മറുപടി നല്‍കേണ്ടത് അതേ വിഡ്ഢിത്തരത്തിലൂടെയല്ല. ഇന്ത്യ മികച്ച രാജ്യമാണെന്ന് തെളിയിക്കണമെങ്കില്‍ ഇങ്ങനെ പെരുമാറരുത്. അവിടെ നിന്നാണ് പുതിയ രാഷ്ട്രീയവും രാഷ്ട്രീയ സംസ്‌കാരവും തുടങ്ങേണ്ടതെന്നും കമല്‍ഹാസന്‍ ഓര്‍മിപ്പിച്ചു. ഇന്ത്യയും പാകിസ്താനും നന്നായി പെരുമാറിയാല്‍ നിയന്ത്രണരേഖയുടെ കാര്യം തന്നെ വേണ്ടതുണ്ടോയെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയും പാകിസ്താനും 'നന്നായി പെരുമാറിയാല്‍' സൈനികര്‍ മരിക്കില്ലെന്നും നിയന്ത്രണ രേഖ എപ്പോഴും നിയന്ത്രണവിധേയമായിരിക്കുമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

മയ്യം എന്ന പേരില്‍ മാസിക നടത്തിയിരുന്നപ്പോള്‍ കശ്മീരിനെ കുറിച്ച് എഴുതിയിരുന്നു. ഇപ്പോഴത്തെ സാഹചര്യം അന്നേ പ്രവചിച്ചിരുന്നു. ജനഹിത പരിശോധന നടത്തണമെന്നും ജനങ്ങളോട് സംസാരിക്കണമെന്നും അന്ന് എഴുതിയിരുന്നു. എന്തുകൊണ്ടാണ് ജനഹിത പരിശോധന നടത്താത്തത്? എന്തിനെയാണ് അവര്‍ ഭയക്കുന്നതെന്നും കമല്‍ഹാസന്‍ ചോദിച്ചു.

അതേസമയം, കശ്മീരില്‍ ഹിതപരിശോധന വേണമെന്ന ആവശ്യപ്പെട്ടതും പാക് അധിനിവേശ കശ്മീരിനെ സ്വതന്ത്ര കശ്മീരെന്ന് വിശേഷിപ്പിച്ചതും വിവാദമായിട്ടുണ്ട്. എന്നാല്‍, കമല്‍ഹാസന്റെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് മക്കള്‍ നീതി മയ്യം പ്രസ്താവനയില്‍ അറിയിച്ചു.

Tags:    

Similar News