സിനിമാ സെറ്റിലെ അപകടം: ചെന്നൈ പോലിസ് കമലഹാസന്റെ മൊഴിയെടുത്തു
ചെന്നൈയിലെ ഇവിപി സ്റ്റുഡിയോയില്‍ ഫെബ്രുവരി 19 നാണ് അപകടം നടന്നത്. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു.
ചെന്നൈ: സിനിമാ സെറ്റിലുണ്ടായ ക്രയിന്‍ അപകടത്തില്‍ മൂന്നു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ നടന്‍ കമല്‍ ഹാസന്‍ ചെന്നൈ പോലിസില്‍ ഹാജരായി. ഇന്ത്യന്‍ 2 എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് അപകടം നടന്നത്.
ചെന്നൈ പോലിസ് കമ്മീഷണറുടെ എഗ്മൂറിലുള്ള ഒഫീസിലാണ് മൊഴിയെടുക്കാനായി കമല്‍ ഹസന്‍ ഹാജരായത്.
ചെന്നൈയിലെ ഇവിപി സ്റ്റുഡിയോയില്‍ ഫെബ്രുവരി 19 നാണ് അപകടം നടന്നത്. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. സംവിധായകന്റെ സഹായി മധു, അസി. ഡയറക്ടറായ കൃഷ്ണ, സ്റ്റാഫ് ചന്ദ്രന്‍ എന്നിവരാണ് മരിച്ചത്.
മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സംവിധായകന്‍ എസ്. ശങ്കര്‍ ഒരു കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.
കമല്‍ ഹാജന്‍, കാജല്‍ അഗര്‍വാള്‍, രകുല്‍ പ്രീത്, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി, ശങ്കര്‍, നെടുമുടി വേണു തുടങ്ങിയവരാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നത്.