കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസ്സിലേക്ക് തന്നെ; സപ്തംബര്‍ 28ന് ചേരുമെന്ന് മേവാനി
ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് യുവ നേതാക്കളായ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസ്സിലേക്ക് പോകുമെന്ന് ഉറപ്പായി. മേവാനി തന്നെയാണ് കോണ്‍ഗ്രസ്സിലേക്ക് പോകുന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. സപ്ംബര്‍ 28നാണ് ഇരുവരും കോണ്‍ഗ്രസ്സില്‍ ചേരുക.
ഗുജറാത്തില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയാണ് മേവാനിയുടെ കോണ്‍ഗ്രസ് പ്രവേശം.
വഡ്ഗാം നിയോജകമണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സാമാജികനാണ് മേവാനി. 2017ല്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് നിയമസഭയിലെത്തിയത്.
ഗുജറാത്തിലെ പ്രമുഖ ദലിത് നേതാവായി മേവാനി സ്വതന്ത്രനായാണ് കഴിഞ്ഞ തവണ മല്‍സരിച്ചത്.
മേവാനിയോടൊപ്പം ജെഎന്‍യു നേതാവ് കനയ്യ കുമാറും കോണ്‍ഗ്രസ്സിലെത്തും.
ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേലിന്റെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലായിരിക്കും ഇരുവരുടെയും കോണ്‍ഗ്രസ് പ്രവേശം. രാഹുലും യോഗത്തില്‍ പങ്കെടുത്തേക്കും.