കണ്ണൂരിലെ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേര്‍ന്നു
സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, കെ കെ രാഗേഷ് തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് പ്രദീപിനെ സ്വീകരിച്ചു.
കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രം സി പി എമ്മില്‍ ചേര്‍ന്നു. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, കെ കെ രാഗേഷ് തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് പ്രദീപിനെ സ്വീകരിച്ചു.
കെ സുധാകരന്റെ അഴിമതി, കോണ്‍ഗ്രസ് ബിജെപി ബന്ധം എന്നിവയില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് പ്രദീപ് വട്ടിപ്രം പറഞ്ഞു. ജില്ലാ കമ്മിറ്റി ഓഫിസ് നിര്‍മാണത്തിലുള്‍പ്പെടെ കെ സുധാകരന്റെ അഴിമതികള്‍ തുറന്നു പറഞ്ഞതിന് പാര്‍ട്ടി തനിക്കെതിരേ ഊരുവിലക്ക് പ്രഖ്യാപിച്ചു. കെ സുധാകരന്‍ ബിജെപിയില്‍ ചേരുമെന്നും ജയിച്ചാല്‍ കേന്ദ്ര മന്ത്രിയാക്കാമെന്ന് അമിത് ഷാ വാഗ്ദാനം നല്‍കിയെന്നും പ്രദീപ് ആരോപിച്ചു.