രോഗലക്ഷണമില്ലാത്തവര്‍ക്ക് ക്വാറന്റയിന്‍ വേണ്ടെന്ന് കര്‍ണാടക

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് കര്‍ണാടകയില്‍ എത്തിയാല്‍ ഉടന്‍ ജോലിക്ക് പോകുകയോ മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാം.

Update: 2020-08-25 02:17 GMT

ബംഗളുരു: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കര്‍ണാടകയിലെത്തുന്നവര്‍ 14 ദിവസം ക്വാറന്റയിനില്‍ കഴിയണമെന്ന നിബന്ധനയില്‍ സര്‍ക്കാര്‍ ഇളവ് നല്‍കി. കര്‍ണാടകയിലേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, മറ്റ് യാത്രക്കാര്‍ തുടങ്ങി എല്ലാവരും ഇളവുകള്‍ക്ക് അര്‍ഹരാണ്. ഇനി മുതല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കര്‍ണാടകത്തിലേക്ക് എത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വറന്റീന്‍ ആവശ്യമില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ സേവാ സിന്ധു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ആഗസ്റ്റ് 24 മുതലാണ് ഇളവ് പ്രാബല്യത്തില്‍ വരുക. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നവരുടെ കൈയ്യില്‍ ക്വറന്റീന്‍ ചാപ്പ കുത്തുന്നതും അവസാനിപ്പിച്ചു. മെഡിക്കല്‍ പരിശോധനയും ഒഴിവാക്കി.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് കര്‍ണാടകയില്‍ എത്തിയാല്‍ ഉടന്‍ ജോലിക്ക് പോകുകയോ മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ 14 ദിവസം ക്വറന്റീനില്‍ കഴിയുകയും ചികിത്സ തേടുകയും വേണം. ഇതിനായി ആപ്താ മിത്ര ഹെല്‍പ്പ് ലൈന്‍ 14410 ന്റെ സേവനം തേടാം. 

Tags:    

Similar News