ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ സമ്പര്‍ക്കവിലക്കില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ തന്നെയാണ് ഐസൊലേഷന്‍ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വസതിയില്‍ താമസക്കാരായ ദമ്പതികമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മുഖ്യമന്ത്രിയും ഐസൊലേഷനിലേക്ക് പോകേണ്ടിവന്നത്.
താന്‍ ആരോഗ്യവാനാണെന്നും ജോലികള്‍ വീട്ടിലിരുന്നുതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കി വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
യുദ്യൂരപ്പ കഴിഞ്ഞ ദിവസം ഒരു മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് സെന്റര്‍ സന്ദര്‍ശിക്കുകയും ചെയ്തു.
കര്‍ണാടകയില്‍ ഇതുവരെ 33,418 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 19,039 പേരാണ് ആശുപത്രിയിലുള്ളത്. 13,838 പേര്‍ ആശുപത്രി വിട്ടു. ഇതുവരെ 543 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു.