കൊവിഡ്19: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ആശുപത്രി വിട്ടു

Update: 2020-08-10 17:51 GMT

ബംഗളൂരു: കൊവിഡ് ബാധിതനായിരുന്ന കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ആശുപത്രി വിട്ടു. മണിപ്പാല്‍ ആശുപത്രിയില്‍ കൊവിഡിന് ചികില്‍സ തേടിയ യെദ്യൂരപ്പയെ ഇന്ന് വൈകീട്ടാണ് ഡിസ്ചാര്‍ജ് ചെയ്തത്.

യെദ്യൂരപ്പയ്ക്ക് കൊവിഡ് ബാധിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ശരീരം ചികില്‍സയോട് നല്ല രീതിയില്‍ പ്രതികരിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം തുടര്‍ ദിവസങ്ങളില്‍ മുഖ്യമന്ത്രി ക്വാറന്റീനില്‍ കഴിയേണ്ടിവരുമെന്നും മണിപ്പാല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. മനീഷ് റായി പ്രസ്താവനയില്‍ പറഞ്ഞു.

തന്നെ ചികില്‍സിച്ച ഡോക്ടര്‍മാരോടും മറ്റ് ജീവനക്കാരോടും യെദ്യുരപ്പ ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.

യെദ്യൂരപ്പയ്ക്ക് പുറമെ ആരോഗ്യമന്ത്രി ബി ശ്രീരാമുലു, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ തുടങ്ങിയവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കര്‍ണാടകയില്‍ ഇതുവരെ 1.78 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 93,908 പേര്‍ രോഗമുക്തരായി, 3,198 പേര്‍ മരിച്ചു. 

Tags:    

Similar News