'യോഗി മോഡല്‍' അടിച്ചമര്‍ത്തലും ബുള്‍ഡോസര്‍ പ്രയോഗവുമെന്ന് കര്‍ണാടക മുഖ്യമന്ത്രി; അതുപോരെന്ന് വിദ്യാഭ്യാസമന്ത്രി

Update: 2022-07-29 13:19 GMT

ബെംഗളൂരു: കര്‍ണാടകയില്‍ യോഗി ആദിത്യനാഥ് മോഡല്‍ പ്രയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തിരുത്തി ഉന്നത വിദ്യാഭ്യാസ മന്ത്രി. തങ്ങള്‍ ഉത്തര്‍പ്രദേശിനേക്കാല്‍ അഞ്ച് അടി മുന്നിലാണെന്നും യുപിയെ കര്‍ണാടകയെ പിന്തുടരേണ്ടതില്ലെന്നും സ്വന്തം മാതൃകയുണ്ടാക്കി ആഞ്ഞടിക്കുമെന്നും കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണ്‍.

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിനെതിരേ ബിജെപി അണികള്‍ക്കിടയില്‍ പടര്‍ന്നുപടിച്ച അതൃപ്തി കുറയ്ക്കാനാണ് സംസ്ഥാനത്ത് യുപി മോഡല്‍ അടിച്ചമര്‍ത്തര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചത്. ഇതിനെതിരേയാണ് തങ്ങള്‍ സ്വന്തം മാതൃകയാണ് പിന്തുടരുകയെന്ന് അവകാശപ്പെട്ട് അശ്വത് നാരായണ്‍ രംഗത്തെത്തിയത്.

'അവരെ അറസ്റ്റുചെയ്യും, പക്ഷേ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുത് എന്നതാണ് ഞങ്ങളുടെ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും ആഗ്രഹം. അവരുടെ ആഗ്രഹപ്രകാരം നടപടിയുണ്ടാകും, കുറ്റവാളികളെ പിടിക്കും, അവരെ പിടികൂടും, അത് ഏറ്റുമുട്ടലാണെങ്കില്‍ ഞങ്ങള്‍ ഉത്തര്‍പ്രദേശിനേക്കാള്‍ അഞ്ച് ചുവട് മുന്നോട്ട് പോകും, യുപിയേക്കാള്‍ മികച്ച മാതൃക ഞങ്ങള്‍ നല്‍കും. കര്‍ണാടക ഒരു പുരോഗമന സംസ്ഥാനമാണ്, മാതൃകാ സംസ്ഥാനമാണ്, ഞങ്ങള്‍ ആരെയും പിന്തുടരേണ്ടതില്ല- അശ്വത് നാരായണ്‍ പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, 'വര്‍ഗീയ ശക്തികള്‍'ക്കെതിരെ 'യോഗി (ആദിത്യനാഥ്) മോഡല്‍' ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന് ഉത്തര്‍പ്രദേശിനേക്കാള്‍ അഞ്ച് പടി മുന്നോട്ട് പോകാന്‍ കഴിയുമെന്ന് പ്രഖ്യാപിച്ച് അശ്വത് രംഗത്തെത്തിയത്.

ബിജെപി യുവനേതാവ് പ്രവീണ്‍ നെട്ടാറുവിന്റെ കൊലപാതകത്തില്‍ സ്വന്തം പാര്‍ട്ടിക്കാരുടെ രോഷം നേരിട്ട ബൊമ്മൈ, സാഹചര്യം ആവശ്യമാണെങ്കില്‍ 'വര്‍ഗീയ ശക്തികള്‍ക്കെതിരെ യോഗി ആദിത്യനാഥ് മോഡല്‍' ഉപയോഗിക്കാന്‍ തയ്യാറാണെന്ന് ഇന്നലെ പറഞ്ഞിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം, ഇത് യോഗി മോഡല്‍ അല്ലെങ്കില്‍ കര്‍ണാടക മോഡല്‍ ആയിരിക്കാമെന്ന് മുഖ്യമന്ത്രിയും തന്റെ അഭിപ്രായം തിരുത്തി.

ചൊവ്വാഴ്ചയാണ് ദക്ഷിണ കര്‍ണാടക ജില്ലയില്‍ വ്യാപാരസ്ഥാപനം അടച്ച് മടങ്ങുന്നതിനിടയില്‍ ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവിന് വെട്ടേ് മരിച്ചത്. കേസിപ്പോള്‍ എന്‍ഐഎയാണ് അന്വേഷിക്കുന്നത്.

ബൊമ്മൈ സര്‍ക്കാര്‍ ഹിന്ദു തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ബിജെപിയും വലതുപക്ഷ ഗ്രൂപ്പുകളും ആരോപിക്കുന്നത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദം രൂക്ഷമായതോടെയാണ് മുഖ്യമന്ത്രി ഇന്നലെ യോഗിപരാമര്‍ശം നടത്തിയത്.

'ഉത്തര്‍പ്രദേശിലെ സാഹചര്യത്തിന്, യോഗി (ആദിത്യനാഥ്) ആണ് ശരിയായ മുഖ്യമന്ത്രി. അതുപോലെ തന്നെ, കര്‍ണാടകയിലെ സാഹചര്യം നേരിടാന്‍ വ്യത്യസ്ത രീതികളുണ്ട്, അവയെല്ലാം അവലംബിക്കും. സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍, യോഗി മോഡല്‍ സര്‍ക്കാര്‍ വരും, കര്‍ണാടകയിലേക്കും,' ബൊമ്മൈ പറഞ്ഞു.

പ്രതിക ചേര്‍ക്കപ്പെടുന്നവരെ വെടിവച്ചുകൊലപ്പെടുത്തുക, പ്രതികപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വീടുകള്‍ തകര്‍ക്കുക, തുടങ്ങിയ രീതികളാണ് യോഗി ആദിത്യനാഥ് വ്യാപകമായി ഉപയോഗിക്കുന്നത്.

Tags:    

Similar News