കര്‍ണാടക ഹിജാബ് നിരോധനം: എസ്എസ്എല്‍സി പരീക്ഷാകേന്ദ്രങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നു; പോലിസിനെയും വിന്യസിപ്പിക്കും
ബെംഗളൂരു: മുസ് ലിം വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച കര്‍ണാടകയില്‍ എസ്എസ്എല്‍സി പരീക്ഷ നടത്തുന്നതിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷാ കേന്ദ്രങ്ങളില്‍ പോലിസിനെ വിന്യസിപ്പിക്കും സിസിടിവിയും സ്ഥാപിക്കും.
മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 1 1 വരെയാണ് പരീഷ. ഈ വര്‍ഷം 8, 73846 വിദ്യാര്‍ത്ഥികളാണ് പരീക്ഷക്കിരിക്കുന്നത്.
3,444 പരീക്ഷാ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. പരീക്ഷാ കേന്ദ്രങ്ങള്‍ക്കുസമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ഹിജാബ് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരേ ഹരജിക്കാരായ വിദ്യാര്‍ത്ഥികള്‍ സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭരണകക്ഷിയായ ബിജെപിയോട് ശക്തമായി ആവശ്യപ്പെട്ടു.
യൂനിഫോമിനൊപ്പം ദുപ്പട്ട ധരിച്ച് മുസ് ലിം വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുമില്ലെന്നും വിദ്യാഭ്യാസ മന്ത്രി നാഗേഷ് വ്യക്തമാക്കി. 'ബോര്‍ഡ് പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള ഒരു പരീക്ഷയ്ക്കും ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഞങ്ങള്‍ പ്രവേശനം അനുവദിക്കില്ല,'- അദ്ദേഹം പറഞ്ഞു.
നേരത്തെ, ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ഹരജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് തള്ളിയിരുന്നു. ഹിജാബ് ധരിക്കുന്നത് ഇസ് ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും ഉത്തരവില്‍ പറയുന്നു.