കര്‍ഷക സമരം: കങ്കണ റണാവത്തിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു

Update: 2021-02-04 10:30 GMT

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട നടി കങ്കണ റണാവത്തിന്റെ ഏതാനും ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. കങ്കണയുടെ ചില പരാമര്‍ശങ്ങള്‍ കമ്യൂണിറ്റി സ്റ്റാന്റേര്‍ഡിന് നിരക്കുന്നതല്ലെന്ന് ട്വിറ്റര്‍ പ്രതിനിധി അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകസമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത പോപ്പ് ഗായിക റിഹാനയ്‌ക്കെതിരേ അധിക്ഷേപവുമായി കങ്കണ റണാവത്ത് രംഗത്തുവന്നിരുന്നു. കര്‍ഷകപ്രതിഷേധവുമായി ബന്ധപ്പെട്ട് സിഎന്‍എന്‍ തയ്യാറാക്കിയ വാര്‍ത്ത പങ്കുവച്ചുകൊണ്ടാണ് റിഹാന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്തുകൊണ്ടാണ് ആരും ഇതേപ്പറ്റി സംസാരിക്കുന്നില്ലെന്നും റിഹാന ചോദിച്ചു. ഇതാണ് കങ്കണയെ ചൊടിപ്പിച്ചത്.

'ആരും ഇതെക്കുറിച്ച് സംസാരിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ കര്‍ഷകരല്ല, തീവ്രവാദികളാണ്. ഇവര്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നു, അതുവഴി മുറിപ്പെട്ട ദുര്‍ബലമായ രാജ്യത്തെ ചൈനയ്ക്ക് കീഴടക്കുകയും ചൈനീസ് കോളനിയുണ്ടാക്കുകയും ചെയ്യാം. അമേരിക്കയെപ്പോലെ. ഇരിക്കൂ വിഡ്ഢീ, ഞങ്ങള്‍ നിങ്ങള്‍ ഡമ്മികളെപ്പോലെ രാജ്യത്തെ വില്‍ക്കുന്നില്ല'' കങ്കണ ട്വിറ്ററില്‍ കുറിച്ചു. 


 പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗിനെ മറ്റൊരു ട്വീറ്റില്‍ അവര്‍ എലി എന്നാണ് വിശേഷിപ്പിച്ചത്. തുടര്‍ന്ന് കങ്കണയ്ക്ക് പരോക്ഷ പിന്തുണയുമായി സച്ചിന്‍ അടക്കമുള്ള താരങ്ങള്‍ അണിനിരന്നു.

അവസാനമാണ് ഇപ്പോള്‍ കങ്കണയുടെ ട്വീറ്റിനെതിരേ ട്വിറ്റര്‍ തന്നെ രംഗത്തുവന്നത്.

Tags:    

Similar News