കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍കയറി വെട്ടിക്കൊന്നു

Update: 2025-03-27 00:48 GMT
കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍കയറി വെട്ടിക്കൊന്നു

കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു.താച്ചയില്‍മുക്ക് സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്.ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് ശേഷമാണ് സംഭവം. വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ച ശേഷം തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്.കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡില്‍ ആയിരുന്നു. പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം.

Similar News