കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; പ്രതികളുടെ വീട്ടില്‍ ഇഡി റെയ്ഡ്

അഞ്ച് പ്രതികളുടെ വീടുകളിലും ഒരേ സമയത്താണ് ഇഡി പരിശോധന

Update: 2022-08-10 04:58 GMT

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. അഞ്ച് പ്രതികളുടെ വീടുകളിലും ഒരേ സമയത്താണ് ഇഡി പരിശോധന നടത്തുകയാണ്.കൊച്ചിയില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

മുഖ്യപ്രതി ബിജോയി, സുനില്‍ കുമാര്‍ ,ജില്‍സ്, ബിജു,കരീം എന്നിവരുടെ വീട്ടിലാണ് പരിശോധന.രാവിലെ എട്ട് മണിയോടെയാണ് പരിശോധന ആരംഭിച്ചത്.കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍ നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കരുവന്നൂര്‍ ബാങ്കില്‍ 104 കോടിയുടെ തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.പതിനൊന്നായിരത്തോളം പേരുടെ നിക്ഷേപമാണ് ഇടത് ഭരണ സമിതിയിലെ ചിലരും, ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തത്.ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിന്റെ കുറ്റപത്രം ഒരു വര്‍ഷമായിട്ടും സമര്‍പ്പിച്ചിട്ടില്ല.പതിനെട്ട് കേസുകളാണ് ക്രൈംബ്രാഞ്ച് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരെണ്ണത്തില്‍ പോലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

പണം തിരികെ നല്‍കാന്‍ നടപടി ആരംഭിച്ചെന്ന് ബാങ്ക് അവകാശപ്പെടുമ്പോഴും ആരുടെയൊക്കെ പണം നല്‍കിയിയെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

Tags:    

Similar News