കോസര്‍കോഡ്: ജില്ലയിലെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്ന ശാരീരിക തടസ്സങ്ങളെ അതിജീവിക്കാനുള്ള വിവിധ സഹായ ഉപകരണങ്ങള്‍ക്കായി രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയിലൂടെ അപേക്ഷിക്കാം.
കാസര്‍കോഡ് ജില്ലാ ഭരണകൂടം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ജൂലൈ 20 വരെ നീട്ടി. ബി.പി.എല്‍ കുടുംബങ്ങളില്‍ പെട്ടവരോ പ്രതിമാസം 15000 രൂപയില്‍ താഴെ വരുമാനം ഉള്ളവരോ ആയ മുതിര്‍ന്ന പൗരന്മാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള വിവിധ സഹായ ഉപകരണങ്ങള്‍ക്കായി അപേക്ഷിക്കാം.
വീല്‍ചെയര്‍, ക്രച്ചസ്, എല്‍ബോ ക്രച്ചസ്, കണ്ണടകള്‍, കൃത്രിമ ദന്തങ്ങള്‍ (പൂര്‍ണമായോ ഭാഗികമായോ), വാക്കിംഗ് സ്റ്റിക്ക്, വാക്കര്‍, െ്രെടപോഡ്, ടെട്ര പോഡ്, കേള്‍വി സഹായ ഉപകരണങ്ങള്‍ എന്നിവയാണ് ലഭ്യമാകുന്ന ഉപകരണങ്ങള്‍. അപേക്ഷകള്‍ അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കൂ. എല്ലാ അക്ഷയ കേന്ദ്രങ്ങളെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് വര്‍ഷത്തിനിടെ സര്‍ക്കാര്‍, പൊതുമേഖല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും സമാന സേവനങ്ങള്‍ നേടിയവര്‍ക്ക് അപേക്ഷിക്കാനാവില്ല. ഫോണ്‍: 9387088887.