കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ ഫഹദ് ഷാക്ക് ജാമ്യം; പുറത്തുവന്നശേഷം മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ്

Update: 2022-03-06 13:11 GMT

ശ്രീനഗര്‍; കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ ഫഹദ് ഷാക്ക് കശ്മീരിലെ ഷോപിയാന്‍ ജില്ലാ കോടതി ജാമ്യം അനുവദിച്ചു. പക്ഷേ, ജാമ്യം ലഭിച്ച് പുറത്തുവന്ന ഉടന്‍ അദ്ദേഹത്തെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു. 

കാടന്‍നിയമങ്ങള്‍ പിന്തുടരുന്ന ഒരു സമൂഹത്തില്‍ ജാമ്യം ആവശ്യപ്പെടാനാവില്ല. ഒരു സംസ്‌കാരമുള്ള സമൂഹത്തിന് അത് നിഷേധിക്കാനുമാവില്ലെന്ന് ജാമ്യാപേക്ഷ അനുവദിച്ച ഷോപിയാന്‍ ജില്ലാ ജഡ്ജി സയീം ഖ്വയൂം പറഞ്ഞു. ജാമ്യമാണ് നിയമമെന്നും ജാമ്യ നിഷേധം അപവാദമാണെന്നും അദ്ദേഹം ഉത്തരവില്‍ സൂചിപ്പിച്ചു.

2022 ഫെബ്രുവരി 4നാണ് അദ്ദേഹത്തെ പുല്‍വാമ പോലിസ് ഭീകരവിരുദ്ധ നിയമമനുസരിച്ച് അറസ്റ്റ് ചെയ്തത്. ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിനെതിരേ രാജ്യദ്രോഹക്കേസ് എടുത്തത്.

22 ദിവസത്തിനുശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. പുറത്തുവന്ന ഉടന്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ശ്രീനഗര്‍ പോലിസ് 2020ല്‍ ചുമത്തിയ ഒരു കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. ഷാ സ്ഥാപിച്ച കശ്മീരി വാല വെബ് പോര്‍ട്ടലിനെതിരേയാണ് കേസ് എടുത്തിട്ടുള്ളത്.

മനുഷ്യാവകാശ പ്രശ്‌നങ്ങളും നിയമവിരുദ്ധ കൊലപാതകങ്ങള്‍ക്കുമെതിരേ ശക്തമായ നിലപാടെടുക്കുന്ന മാധ്യമമാമ് കശ്മീരിവാല.

Tags:    

Similar News