കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാള സിനിമയിലെ പൊന്നമ്മയായി മാറിയ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. കുറച്ചു ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെ വൈകീട്ട് ആറോടെയാണ് അന്ത്യം. അഞ്ചു പതിറ്റാണ്ട് നീണ്ടു നിന്ന സിനിമാ ജീവിതത്തില്‍ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മയായി വേഷമിട്ട കവിയൂര്‍ പൊന്നമ്മ, പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായിരുന്നു. 1962ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് എത്തിയത്. രാമായണം അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ രാവണന്റെ ഭാര്യയായ മണ്ഡോദരിയായിരുന്നു. 20ാം വയസ്സില്‍ കുടുംബിനി എന്ന ചിത്രത്തില്‍ സത്യന്‍, മധു തുടങ്ങിയ നായക നടന്‍മാരുടെ അമ്മയായി.
എം ടി വാസുദേവന്‍ നായരുടെ നിര്‍മാല്യം (1973) ആണ് കവിയൂര്‍ പൊന്നമ്മയുടെ ആദ്യകാലത്തെ ശ്രദ്ധേയമായ സിനിമകളിലൊന്ന്. ഒന്നായിരുന്നു. കേന്ദ്ര കഥാപാത്രമായ വെളിച്ചപ്പാടിന്റെ ഭാര്യയായാണ് വേഷമിട്ടത്. കവിയൂര്‍
പിറ്റേന്നത്തെ വർഷം പുറത്തിറങ്ങിയ നെല്ല് ആയിരുന്നു പൊന്നമ്മയുടെ കരിയറിലെ നാഴികക്ക ല്ലായറത്. പിന്നീടങ്ങോട്ട് മലയള സിനിമയിലെ സ്ഥിരം മുഖമായി.
ഓമനത്തം തുളുമ്പുന്ന, നിസീമ സ്നേഹത്തിൻ്റെ മാതൃമുഖം മാത്രമല്ല, ഹാസ്യ കഥാപാത്രങ്ങളായും പൊന്നമ്മ മിന്നി. നാടക വേദികളിലൂടെയാണ് കവിയൂര്‍ പൊന്നമ്മ അഭിനയ രംഗത്തെത്തിയത്. ടിവി സീരിയലുകളിലും പരസ്യങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഗായികയായും മികവ് പുലര്‍ത്തി. 1971, 1972, 1973, 1994 വര്‍ഷങ്ങളില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവാണ്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ കവിയൂരില്‍ ടി പി ദാമോദരന്‍ -ഗൗരി ദമ്പതികളുടെ മകളാണ്. സിനിമാ നിര്‍മാതാവ് എം കെ മണിസ്വാമിയായിരുന്നു ഭർത്താവ്: ഏക മകള്‍ ബിന്ദു. നടി കവിയൂര്‍ രേണുക സഹോദരിയാണ്.