അയോധ്യയിലെ ക്ഷേത്ര നിര്‍മാണം: സംഘപരിവാറിനൊപ്പം ചേര്‍ന്ന് കവടിയാര്‍ കൊട്ടാരം

Temple construction in Ayodhya: Kawadiar Palace with the Sangh Parivar

Update: 2021-02-01 04:51 GMT
തിരുവനന്തപുരം : അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് ധനസഹായവുമായി തിരുവനന്തപുരം കവടിയാര്‍ കൊട്ടാരവും. കവടിയാര്‍ കൊട്ടാരത്തിലെ അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിബായി മുന്‍ ഡി.ജി.പി. ടി.പി.സെന്‍കുമാറിന് തുക നല്‍കി ധനസഹായ യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.


കവടിയാര്‍ കൊട്ടാരത്തിന്റെയും അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മിബായിയുടെയും സംഘ്പരിവാര്‍ അനകൂല നിലപാട് നേരത്തെയും പുറത്തവന്നിരുന്നു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ ഇവര്‍ ശക്തമായി രംഗത്തിറങ്ങിയിരുന്നു. അന്ന് സംഘ്പരിവാര്‍ അനുകൂല നിലപാടാണ് ഇവര്‍ സ്വീകരിച്ചത്.


വിശ്വഹിന്ദു പരിഷത്തിന്റെയും മറ്റ് ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം മൂവായിരത്തോളം കേന്ദ്രങ്ങളിലാണ് സമാഹരണയജ്ഞം നടക്കുന്നത്. മുന്‍പ് ബാബരി മസ്ജിദ് തകര്‍ത്ത് അവിടെ രാമക്ഷേത്രം നിര്‍മിക്കുന്നതിനു വേണ്ടി രാജ്യവ്യാപകമായി ഇഷ്ടിക പൂജ നടത്തിയതിന്റെ മാതൃകയിലാണ് ധനസമാഹരണ യജ്ഞവും നടത്തുന്നത്.





Tags:    

Similar News