ലഖ്‌നോ: 2025 ഓടെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ആര്‍എസ്എസ്. അര്‍ദ്ധകുംഭമേളയ്ക്കിടെയാണ് ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി ഇക്കാര്യം പറഞ്ഞത്. രാമക്ഷേത്രം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ രാജ്യം പുരോഗതിയിലേക്ക് കുതിക്കുമെന്ന് ഭയ്യാ ജോഷി പറഞ്ഞു.1952ല്‍ ഗുജറാത്തില്‍ സോം നാഥ് ക്ഷേത്രം നിര്‍മ്മിച്ചപ്പോള്‍ രാജ്യത്ത് വലിയ പുരോഗതിയാണ് ദൃശ്യമായത്. അത് പോലെ 2025ല്‍ രാമക്ഷേത്രം സാധ്യമായാല്‍ വികസന കുതിപ്പ് ഇനിയുമുണ്ടാകുമെന്നും ജോഷി കൂട്ടിച്ചേര്‍ത്തു.പക്ഷേ രാമക്ഷേത്ര വിഷയം അന്തിമതീരൂമാനമെടുക്കേണ്ടത് സുപ്രീംകോടതി ആണനുള്ള പ്രധാനമന്ത്രിയുടെ നിലപാടിനെ ചേര്‍ന്ന് നില്‍ക്കുകയാണ് ആര്‍എസ്എസ. 2014ല്‍ മോദി അധികാരത്തിലേറിയുടന്‍ രാമക്ഷേത്രം നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നു.എന്നാല്‍ ഈ വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുമെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കുന്നത്. എന്നാല്‍, ശിവസേന ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ രാമക്ഷേത്ര നിര്‍മാണം ഉടന്‍ തുടങ്ങണമെന്നാണ് ആവശ്യപ്പെടുന്നത്.