പൊന്നാനി: കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്കായി ജംഇയ്യത്ത് ഉലമ എ ഹിന്ദ് നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനവും പ്രവേശനോദ്ഘാടനവും ജില്ലാ പ്രസിഡന്റ് ഹാശിം ഹദ്ദാദ് തങ്ങള്‍ നിര്‍വ്വഹിച്ചു. സ്‌റ്റേറ്റ് ഓര്‍ഗനൈസര്‍ ശംസുദ്ധീന്‍ അല്‍ ഖാസിമി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഈസാ മൗലാനാ, മൂസാ മൗലവി, ജില്ലാ സെക്രട്ടറി മുഫ്തി മുഹമ്മദ് മൗലവി, താലൂക്ക് പ്രസിഡന്റ് അബൂബകര്‍ അല്‍ ഖാസിമി സംബന്ധിച്ചു
എംഇഎസ് കോളെജിനു സമീപമുള്ള സഫറുദ്ധീന്‍ എന്നയാള്‍ക്കാണ് വീട് നല്‍കിയത്.കടല്‍ക്ഷോഭത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി രൂപീകരിച്ച തീരം ഫൗണ്ടേഷനുമായി ചേര്‍ന്ന് തുടര്‍ന്നും പരമാവധി കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് ഹദ്ദാദ് തങ്ങള്‍ അറിയിച്ചു.
40 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി വെളിയംകോട് താവള കുളത്ത് 84 സെന്റ് സ്ഥലം എടുത്തിട്ടുണ്ട്. പദ്ധതി പൂര്‍ത്തീകരണത്തിന് മുഴുവന്‍ ആളുകളുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു