അപകടത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കൈപ്പാണി ഇബ്‌റാഹീം മരണപ്പെട്ടു
വാഹനാപകടത്തില്‍ പരിക്കേറ്റ് മൂന്നു ദിവസമായി ബംഗളൂരുവില്‍ ചികില്‍സയിലായിരുന്നു
മാനന്തവാടി: വയനാട്ടിലെ ജീവ കാരുണ്യ സംരംഭങ്ങളുടെ സാരഥിയും സാമൂഹിക പ്രവര്‍ത്തകനും ബ്ലോക്ക് പഞ്ചായത്ത് മുന്‍ ഉപാധ്യക്ഷനുമായിരുന്ന വെള്ളമുണ്ട കൈപ്പാണി ഇബ്‌റാഹീം (55)നിര്യാതനായി. വാഹനാപകടത്തില്‍ പരിക്കേറ്റ് മൂന്നു ദിവസമായി ബംഗളൂരുവില്‍ ചികില്‍സയിലായിരുന്നു.പുലര്‍ച്ചെ മൂന്നിനാണ് അന്ത്യം.കെഎസ് യു യൂണിവേഴ്‌സിറ്റിയൂണിയന്‍ കൗണ്‍സിലര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി, കോണ്‍. എസ് ജില്ലാ പ്രസിഡന്റ്്, ഡിഐസി ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.2010 ല്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. അടുത്തിടെ മുസ്ലിം ലീഗില്‍ ചേര്‍ന്നു.
വെള്ളമുണ്ട അല്‍കറാമ ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍,നല്ലൂര്‍ നാട് സിഎച്ച് സെന്റര്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. മാനന്തവാടി ബാഫഖി ഹോം അടക്കമുള്ള വയനാട്ടിലെ ഒട്ടേറെ ജീവ കാരുണ്യ സംരംഭങ്ങളുടെ നേതൃ രംഗത്ത് സജീവമായിരുന്നു. നിര്‍ദ്ധന യുവതികളുടെ സമൂഹ വിവാഹമടക്കം നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.ഭാര്യ:മൈമൂന. മക്കള്‍: ഷമീന,ഷഫീന,ഷബ്‌ന. മരുമക്കള്‍: ഷംസീര്‍ വാണിമേല്‍, ഇജാസ് നരിക്കുനി,ജാവേദ് സുല്‍ത്താന്‍ ബത്തേരി.പരേതനായ കൈപ്പാണി ആലിഹാജിയുടെ മകനാണ്. മാതാവ്:ആമിന.സഹോദരങ്ങള്‍: മമ്മൂട്ടി, യൂസഫ്,ഉമര്‍,സുലൈമാന്‍, ഫാത്തിമ, ആസ്യ, സുലൈഖ.മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം രാത്രിയോടെ നാട്ടിലെത്തിച്ച് പഴഞ്ചന ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിക്കും.