കെസിബിസി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ചലച്ചിത്ര അഭിനേതാവും സംവിധായകനുമായ ദിലീഷ് പോത്തന്‍ മാധ്യമ അവാര്‍ഡിനും ചലച്ചിത്ര താരം അന്ന ബെന്‍ യുവപ്രതിഭ പുരസ്‌കാരത്തിനും അര്‍ഹയായി.അവാര്‍ഡ് ദാന തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍ പറഞ്ഞു

Update: 2022-07-08 14:06 GMT

കൊച്ചി: വ്യത്യസ്ത കലാസാംസ്‌കാരിക മേഖലകളിലെ സംഭാവനകള്‍ വഴി പ്രതിഭയും മികവും തെളിയിച്ച വ്യക്തികളെ ആദരിക്കുന്നതിനു കെസിബിസി മീഡിയ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2022 ലെ അവാര്‍ഡ് ജേതാക്കളുടെ പേരുകള്‍ കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാംപ്ലാനിയാണ് പ്രഖ്യാപിച്ചത്.

ചലച്ചിത്ര അഭിനേതാവും സംവിധായകനുമായ ദിലീഷ് പോത്തന്‍ മാധ്യമ അവാര്‍ഡിന് അര്‍ഹനായി.കഥാകൃത്ത് അബിന്‍ ജോസഫിനാണ് സാഹിത്യ പുരസ്‌കാരം.ചലച്ചിത്ര താരം അന്ന ബെന്‍ യുവപ്രതിഭ പുരസ്‌കാരത്തിനു അര്‍ഹയായി.കേരള സര്‍വകലാശാല മുന്‍ പ്രൊ വി സി ഡോ എസ് കെവിന്‍ ദര്‍ശനിക വൈജ്ഞാനിക പുരസ്‌കാരം നേടി.

ഡോ എം വി തോമസ്, എം വി വര്‍ഗീസ്, ജോയ് തൊട്ടാന്‍ എന്നിവര്‍ക്ക് ഗുരു പൂജ പുരസ്‌കാരം നല്‍കി അവാര്‍ഡ് ദാന തിയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍ പറഞ്ഞു.

Tags:    

Similar News