കേച്ചേരി-അക്കിക്കാവ് ബൈപാസ് നവീകരണ നിര്‍മ്മാണോദ്ഘാടനം 15ന്

Update: 2021-11-10 08:59 GMT

തൃശൂര്‍: കേച്ചേരി-അക്കിക്കാവ് ബൈപാസ് നവീകരണ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് 15ന് രാവിലെ 10 മണിയ്ക്ക് പന്നിത്തടം സെന്ററില്‍ നിര്‍വ്വഹിക്കും. എ സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷനാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

2016 കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9.88 കി.മി ദുരത്തില്‍ 32.67 കോടി രൂപ അടങ്കലിലാണ് കേച്ചേരിഅക്കിക്കാവ് ബൈപാസ് നിര്‍മ്മാണം നടക്കുന്നത്. കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള പ്രഥീന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന സ്ഥാപനമാണ് കെ.ആര്‍.എഫ്.ബിയുടെ മേല്‍നോട്ടത്തില്‍ പ്രവൃത്തി നിര്‍വ്വഹിക്കുന്നത്.

ചൂണ്ടല്‍, ചൊവ്വന്നൂര്‍, കടങ്ങോട്, പോര്‍ക്കുളം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ ബൈപാസ് റോഡ് തൃശൂര്‍-മലപ്പുറം-കോഴിക്കോട് റൂട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ബൈപാസ്സുകളിലൊന്നാണ്.

Tags:    

Similar News