വരുമോ ബദല്‍ പാത? വയനാട്ടുകാരുടെ സ്വപ്ന പാതയുടെ നിര്‍മാണത്തിന് 250 കോടി ചെലവ് വരുമെന്ന് പൊതുമരാമത്ത് വകുപ്പ്

കാട്ടിലൂടെ റോഡ് പണിയേണ്ടതിനാല്‍, വനംവകുപ്പിന്റെ സഹകരണത്തോടെ, തുടര്‍നപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി റിയാസ് നിയമസഭയെയും അറിയിച്ചു

Update: 2024-02-01 08:08 GMT
വരുമോ ബദല്‍ പാത? വയനാട്ടുകാരുടെ സ്വപ്ന പാതയുടെ നിര്‍മാണത്തിന് 250 കോടി ചെലവ് വരുമെന്ന് പൊതുമരാമത്ത് വകുപ്പ്

കല്‍പ്പറ്റ: പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ പാതയുടെ നിര്‍മാണത്തിന് 250 കോടി രൂപ ചെലവ് വരുമെന്ന് പൊതുമരാമത്ത് വകുപ്പ്. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ചെലവ് വിവരമുള്ളത്. കാട്ടിലൂടെ റോഡ് പണിയേണ്ടതിനാല്‍ വനംവകുപ്പിന്റെ സഹകരണത്തോടെ തുടര്‍നപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി റിയാസ് നിയമസഭയെയും അറിയിച്ചു. ഒ ആര്‍ കേളു എംഎല്‍എയുടെ സബ്മിഷനിലാണ് ബദല്‍ പാത സംബന്ധിച്ച ചോദ്യമുള്ളത്. എന്നാല്‍ ബദല്‍ പാത സംബന്ധിച്ച് എംഎല്‍എയുടെ മാത്രം ചോദ്യമല്ല ഇത് വയനാട്ടുകാരുടെ മുഴുവന്‍ ചോദ്യമാണിത്. ചുരത്തിനൊരു ബദല്‍ വഴിവെട്ടാമോ എന്ന പഴക്കമുള്ള ചോദ്യം. ഉത്തരങ്ങളില്‍ ഇടയ്ക്ക് പുതുമയുണ്ടെന്ന ആശ്വാസം മാത്രമാണ് പക്ഷേ വയനാട്ടുകാര്‍ക്കുള്ളത്.

പടിഞ്ഞാറത്തറ പൂഴിത്തോട് ചുരമില്ലാ പാതയാണ് ബദല്‍ പാതകളിലെ ഏറ്റവും മികച്ച പാതയെന്ന് പറയാവുന്നത്. 250 കോടി രൂപ നിര്‍മാണച്ചെലവ് വരുമെന്നാണ് കണക്ക്. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന പൂര്‍ത്തിയായിരുന്നു. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ചീഫ് എഞ്ചിനീയര്‍ക്കും സമര്‍പ്പിച്ചു. നിര്‍മാണച്ചെലവിന്റെ 20 ശതമാനം എങ്കിലും ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തുമെന്നാണ് പ്രതീക്ഷ.

Tags:    

Similar News