മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച്ചയില്‍ സഹായം ആവശ്യപ്പെട്ട് കെജ്‌രിവാള്‍; രാഷ്ട്രീയ നാടകമെന്ന് കേന്ദ്രം

Update: 2021-04-23 08:05 GMT

ന്യൂഡല്‍ഹി: കൊവിഡ് രൂക്ഷമാകുന്നതിനിടെയുള്ള ഓക്‌സിജന്‍ അപര്യാപ്തത സംബന്ധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ഥിക്കുന്ന വീഡിയോ രാഷ്ട്രീയ നാടകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കെജ്‌രിവാള്‍ ഡല്‍ഹിയിലെ ഗുരുതരാവസ്ഥ വെളിപ്പെടുത്തി സഹായം അഭ്യര്‍ഥിച്ചത്. 'ഡല്‍ഹിയില്‍ വലിയ തോതില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ട്. ഇവിടെ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കുന്ന പ്ലാന്റ് ഇല്ലെങ്കില്‍ ഡല്‍ഹിയിലെ ആളുകള്‍ക്ക് ഓക്‌സിജന്‍ ലഭിക്കില്ലേ? ഡല്‍ഹിയിലേക്കുള്ള ഓക്‌സിജന്‍ ടാങ്കര്‍ മറ്റൊരു സംസ്ഥാനത്ത് നിര്‍ത്തുമ്പോള്‍ ഞാന്‍ ആരോടാണ് സംസാരിക്കേണ്ടതെന്ന് ദയവായി നിര്‍ദ്ദേശിക്കുക. ' എന്നായിരുന്നു കെജ്‌രിവാള്‍ മോദിയോട് ചോദിച്ചത്. ഇത് മാധ്യമങ്ങളിലൂടെ പുറത്തായിരുന്നു.


പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ സ്വകാര്യ സംഭാഷണങ്ങള്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്യുന്നത് രാഷ്ട്രീയം കളിക്കുന്നതിനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനും വേണ്ടിയാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശിച്ചത്. ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ 17 പേരാണ് ഇന്ന് ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ടത്.




Tags:    

Similar News