വാക്‌സിന്‍ നല്‍കുന്നതില്‍ കേരളവും തമിഴ്‌നാടും പിന്നില്‍; പരസ്യപ്രതികരണവുമായി കേന്ദ്രം

Update: 2021-01-19 16:07 GMT

ന്യൂഡല്‍ഹി: വാക്‌സിന്‍ കുത്തിവയ്പ്പില്‍ കേരളവും തമിഴ്‌നാടും വളരെ പിന്നിലാണെന്ന് കുറ്റപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 25 ശതാനത്തിനുപോലും ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടില്ല. വാക്‌സിനെ വിശ്വാസത്തിലെടുക്കാന്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രേരിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സിലാണ് കേന്ദ്രം സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി സംസാരിച്ചത്. രണ്ട് സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുന്നതില്‍ വിമുഖതയുണ്ടെന്നും ഉയര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

വാക്‌സിന്‍ വിതരണ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനുവേണ്ടി ചേര്‍ന്ന യോഗത്തില്‍ മറ്റ് രണ്ട് സംസ്ഥാനങ്ങളെ കൂടി കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തിയിരുന്നു, പഞ്ചാബിനെയും ഛത്തിസ്ഗഢിനെയും.

ആദ്യ ദിനത്തില്‍ തമിഴ്‌നാട്ടില്‍ 161 സെഷനുകളിലായി 2,945 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. കേരളത്തില്‍ 133 സെഷനുകളിലായി 8,062 പേര്‍, ഛത്തിസ്ഗഢില്‍ 97 സെഷനുകളിലായി 5,592, പഞ്ചാബില്‍ 59 സെഷനുകളിലായി 1,319. അതേസമയം ആന്ധ്രയില്‍ ആദ്യ ദിനം 18,412ഉം, കര്‍ണാടകയില്‍ 242 സെഷനുകളിലായി 13,594 ഉം തെലങ്കാനയില്‍ 140 സെഷനുകളിലായി 6,653 പേരും വാക്‌സിന്‍ സ്വീകരിച്ചു.

തിങ്കളാഴ്ചയോടെ കേരളത്തില്‍ 7,628ഉം കേരളം 7,070ഉം പേര്‍ക്ക് വാക്‌സിന്‍ നല്‍കി. അതേസമയം രണ്ടാം ദിനത്തില്‍ കര്‍ണാടകയില്‍ 36,888 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. തെലങ്കാനയില്‍ അത് 10,352 ആയിരുന്നു.

Tags:    

Similar News