ഇ-പാസ് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടി: 11 മണിവരെ അപേക്ഷിച്ചത് 2,55,628 പേര്‍; അനുവദിച്ചത് 22,790 മാത്രം
തിരുവനന്തപുരം: കേരള പോലിസിന്റെ ഇ-പാസ് സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിജിപി. വളരെ അത്യാവശ്യമുളള യാത്രകള്‍ക്ക് മാത്രമേ പോലിസ് ഇപാസ് അനുവദിക്കുകയുളളൂ എന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പോലിസിന്റെ ഓണ്‍ലൈന്‍ ഇപാസിന് ഇതുവരെ അപേക്ഷിച്ചത് 2,55,628 പേര്‍. ഇതില്‍ 22,790 പേര്‍ക്ക് യാത്രാനുമതി നല്‍കി. 1,40,642 പേര്‍ക്ക് അനുമതി നിഷേധിച്ചു. 92,196 അപേക്ഷകള്‍ പരിഗണനയിലാണ്. തിങ്കളാഴ്ച രാവിലെ 11 മണിവരെയുളളയുളള കണക്കാണിത്.