കേരള പോലിസ് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നു : ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ആര്‍എസ്എസിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നവര്‍ക്കെതിതിരേ കേസ് എടുക്കുന്ന കേരള പോലിസ് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖസിം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കുറ്റപ്പെടുത്തി
അല്‍ ഖസിം: കേരള പോലിസ് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖസിം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍.വംശീയ വിദ്വേഷവും, വര്‍ഗ്ഗീയ പരാമര്‍ശവും, പരസ്യമായി പ്രസംഗിക്കുകയും, വെല്ലുവിളി നടത്തുകയും ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കാതെ ആര്‍എസ്എസിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നവര്‍ക്കെതിതിരേ കേസ് എടുക്കുന്ന കേരള പോലിസ് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുറ്റപ്പെടുത്തി.
സംഘപരിവാറിനെ സംരക്ഷിക്കുന്ന നിയമപാലകരും, വകുപ്പുകളും, കേരള ജനതയോട് അനീതി കാണിക്കുകയാണ്.നിയമ പാലകരുടെ പക്ഷപാതപരമായ ഇത്തരം ഇടപെടലുകളില്‍ ഭരണ കൂടത്തിന്റെ മൗനം അപകടകരമാണെന്നും, നീതിപൂര്‍വ്വമായ കൃത്യ നിര്‍വഹണം നിയമപാലകര്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
നീതിക്ക് വേണ്ടിയുള്ള പോരാട്ട വീഥിയില്‍ രക്തസാക്ഷിത്വം വഹിച്ച അഡ്വ കെ എസ് ഷാന്‍ അനുസ്മരണവും, പുതിയ മെമ്പര്‍മാര്‍ക്കുള്ള സ്വീകരണവും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖസിം പ്രസിഡന്റ് അബ്ദുറഹ്മാന്‍ ഉപ്പളയുടെ അധ്യക്ഷതയില്‍ സംഘടിപ്പിച്ചു. തൗഫീഖ് കൊല്ലം അഡ്വ കെ എസ് ഷാന്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.ചടങ്ങില്‍ അബ്ദുല്‍ റസാക്ക് പൊന്നാനി സ്വാഗതവും നജീബ് കൊല്ലം നന്ദിയും പറഞ്ഞു.