കേരളം പ്രവാസി ഫോറം ഷാര്‍ജ, സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Update: 2021-08-18 10:55 GMT

ഷാര്‍ജ: രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യദിനം വിപുലപരിപാടികളോടെ കേരളം പ്രവാസി ഫോറം ഷാര്‍ജ കമ്മിറ്റി ആഘോഷിച്ചു. രാജ്യം ഇന്ന് വികസനവും ക്ഷേമപദ്ധതികളും ചര്‍ച്ച ചെയ്യുന്നതിന് പകരം മതവും ജാതിയും പറഞ്ഞു അടികൂടുകയാണ്. ലോകത്തെ മാനുഷിക വിഭവ സമൃദ്ധിയില്‍ രണ്ടാം സ്ഥാനം ഉണ്ടായിട്ടും വികലമായ വികസന കാഴ്ച്പ്പാട് രാജ്യത്തെ പിന്നോട്ടടിപ്പിച്ചിരിക്കുന്നു. വികസ്വര രാജ്യങ്ങളെക്കാള്‍ മോശമായ സാമൂഹിക സാഹചര്യമാണ് ഇന്ന് നേരിടുന്നത്. ഇതിനെതിരെ സമൂലമായ മാറ്റം കൊണ്ടുവരാന്‍ രാജ്യത്തെ മുഴുവന്‍ പൗരന്മാരും തയ്യാറാവണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ എന്‍ ഐ മോഡല്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ കെ വി അബ്ദുല്‍ റഷീദ് മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.

 ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന പരിപാടിയില്‍ കൊവിഡ് പ്രതിരോധ മേഖലയിലെ മുന്‍നിര പ്രവര്‍ത്തകരായ ദുബായ് ആംബുലന്‍സിലെ പാരാമെഡിക്കല്‍ ജീവനക്കാരന്‍ ഹാഷിഫ് അമീനെയും നെസ്‌വ ഹെല്‍ത്ത് സെന്റെര്‍ ജീവനക്കാരന്‍ ബിലാലിനെയും ആദരിച്ചു. ചടങ്ങില്‍ മുതിര്‍ന്നവരുടെയും വിദ്യാര്‍ത്ഥികളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.

പ്രസിഡന്റ് ഹാഷിം പാറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബഷീര്‍ വെണ്ണക്കോട് സ്വാഗതവും അലി പന്തക്കല്‍ നന്ദിയും പറഞ്ഞു. അമീന്‍ തിരൂര്‍ക്കാട് പരിപാടി നിയന്ത്രിച്ചു. 

Tags:    

Similar News