ഭിന്നശേഷിക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ഭിന്നശേഷി കമ്മീഷന്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ഭിന്നശേഷി കമ്മീഷന്‍. വകുപ്പ് മേധാവികള്‍ക്കുള്ള കത്തിലാണ് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച് പഞ്ചാപകേശന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.
ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് വര്‍ക്ക് ഫ്രം ഹോം സംവിധാനമൊരുക്കാന്‍ സര്‍ക്കാരിനോട് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.