വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കണം:കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് ഐക്യവേദി

കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് ഐക്യവേദിയുടെ നേതൃത്വത്തില്‍ മധ്യമേഖലാ ചീഫ് എന്‍ജിനീയറുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

Update: 2022-08-26 14:11 GMT

കൊച്ചി: ജല അതോറിറ്റി പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് ഐക്യവേദിയുടെ നേതൃത്വത്തില്‍ മധ്യമേഖലാ ചീഫ് എന്‍ജിനീയറുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. റിട്ടയേര്‍ഡ് എഞ്ചിനിയേര്‍സ് അസോസിയേഷന്‍, പെന്‍ഷനേഴ്‌സ് അസോസിയേഷന്‍, പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ് എന്നീ സമര സമിതികളാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

2021 ലെ പെന്‍ഷന്‍ ശമ്പള പരിഷ്‌കരണത്തില്‍ ജീവനക്കാരെ തൃപ്തിപ്പെടുത്തികൊണ്ട് പെന്‍ഷന്‍കാരെ അവഗണിക്കുകയാണുണ്ടായതെന്ന് പ്രതിഷേധ സമരം ഉല്‍ഘാടനം ചെയ്തുകൊണ്ട് ഐക്യവേദി കണ്‍വീനര്‍ എം വി ചാര്‍ളി പറഞ്ഞു.ജീവനക്കാരെ മാത്രം തൃപ്തിപ്പെടുത്തി പെന്‍ഷന്‍കാരെ അവഗണിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോപം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വയോധികരുടേയും സാമ്പത്തിക പരാധീനതകള്‍ അനുഭവിക്കുന്നവരുടെയും പെന്‍ഷന്‍ പരിഷ്‌കരണം ഓണത്തിന് മുന്‍പെങ്കിലും നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബെര്‍തിലോമബര്‍ട്ടി, സുകുമാരന്‍നായര്‍ പി, ടി ടി സേവ്യര്‍, ടി ജി മോഹനന്‍, പി ഡി ശരത്ചന്ദ്രന്‍, എം എന്‍ ശശി. പി ഓ ദേവസി, എം ആര്‍. ശശി, എ എം സഗീര്‍, പി കെ രാമചന്ദ്രന്‍, എ എം മുഹമ്മദ്, കെ പി മത്തായി, പി എസ് ഗോപിനാഥന്‍ പ്രസംഗിച്ചു.

Tags:    

Similar News