പത്മിനി വര്‍ക്കി പുരസ്‌കാരം കേരളത്തിലെ ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവര്‍ ദീപാ ജോസഫിന്

കൊവിഡ് കാലത്തുള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ രക്ഷിക്കുവാന്‍ ദീപ കാണിച്ച ധീരതയും പ്രതിബദ്ധതയുമാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

Update: 2021-12-06 04:48 GMT

തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവര്‍ ദീപാ ജോസഫിന് ഇക്കൊല്ലത്തെ പത്മിനി വര്‍ക്കി സ്മാരക പുരസ്‌കാരം. കൊവിഡ് കാലത്തുള്‍പ്പെടെ നിരവധി പേരുടെ ജീവന്‍ രക്ഷിക്കുവാന്‍ ദീപ കാണിച്ച ധീരതയും പ്രതിബദ്ധതയുമാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

പത്മിനി വര്‍ക്കിയുടെ ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ 12ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പുരസ്‌കാരം സമര്‍പ്പിക്കും. ഹസ്സന്‍ മരക്കാര്‍ ഹാളില്‍ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങില്‍ എംഎല്‍എ ഒ എസ് അംബിക, വനിതാ കമ്മീഷന്‍ അധ്യക്ഷ സതീ ദേവി, പ്ലാനിങ് ബോര്‍ഡ് അംഗം മിനി സുകുമാര്‍, ഗീത നസീര്‍ എന്നിവര്‍ പങ്കെടുക്കും. 2020ല്‍ കൊവിഡ് മൂലം മാറ്റിവച്ച ദേവകി വാര്യര്‍ സ്മാരക സാഹിത്യ പുരസ്‌കാര വിതരണവും അന്നേ ദിവസം നടക്കും. മേഘാ രാധാകൃഷ്ണനാണ് അവാര്‍ഡ് ജേതാവ്.

Tags:    

Similar News