റിയാദ്: മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഒറ്റപ്പാലം നെല്ലിക്കുറിശി സ്വദേശി അബ്ദുറഹിമാന്‍ (അയ്ദ്രു 52) മരിച്ചു. വര്‍ഷങ്ങളായി മക്കയില്‍ ഉംറ ഗ്രൂപ്പുകള്‍ക്ക് കാറ്ററിംഗ് സര്‍വ്വീസ് നടത്തിവരികയായിരുന്നു. ഖബറടക്കം മക്കയിലെ ഷറായ ഖബറിസ്ഥാനില്‍ നടന്നു.
ചികിത്സക്കും, ഖബറടക്കത്തിനും വേണ്ടി സാലിഹ് വാണിയമ്പലം, റഷീദ് മണ്ണാര്‍ക്കാട് എന്നിവരുടെ നേതൃത്വത്തില്‍ നവോദയ ജീവകാരുണ്യ വിഭാഗം സജീവമായി രംഗത്തുണ്ടായിരുന്നു. പിതാവ്: ചേക്കു വെന്‍മരത്തില്‍. മാതാവ്: ഫാത്തിമ. ഭാര്യ: നബീസതുല്‍ മിസ്രിയ, മക്കള്‍: ആയിശബി, ഫാത്തിമ ഹിബ, ഇസ്മത് ഷിറിന്‍. സഹോദരങ്ങള്‍: ഖദീജ, ഹസ്സന്‍, ഹുസ്സന്‍ (കുവൈത്ത്), കുഞ്ഞുമുഹമ്മദ്.