കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്

Update: 2025-04-07 13:06 GMT

കോട്ടയം: കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം പിടിച്ച് എല്‍ഡിഎഫ്. സിപിഎമ്മിലെ ഇ എം ബിനു പ്രസിഡന്റായും കേരള കോണ്‍ഗ്രസ് എമ്മിലെ ടീന മാളിയേക്കല്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. എല്‍ഡിഎഫിലെ ഏഴംഗങ്ങളും ബിജെപിയില്‍ നിന്നും പുറത്താക്കിയ ഒരു അംഗവും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. 15 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് മൂന്നും ബിജെപിയ്ക്ക് അഞ്ചും സീറ്റാണുള്ളത്. യുഡിഎഫ്-ബിജെപി പഞ്ചായത്ത് ഭരണസമിതിയിലെ പ്രസിഡന്റ് തോമസ് മാളിയേക്കലിനെയും വൈസ് പ്രസിഡന്റ് ബിജെപിയിലെ രശ്മി രാജേഷിനെയും എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു.

Similar News