' അനുമതിയില്ലാതെ കിഫ്ബി വിദേശനിക്ഷേപം സ്വീകരിച്ചു'; തോമസ് ഐസക്കിന് ഇഡി നോട്ടിസ്

Update: 2022-07-17 18:09 GMT

കൊച്ചി: മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്. കിഫ്ബിയിലേക്ക് വിദേശനിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടിസ്. ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം.

വിവിധ മലയാളപത്രങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. മറിച്ചുള്ള റിപോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. 

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശനിക്ഷേപം സ്വീകരിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് കിഫ്ബിയുടെ (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചത്. 

Tags:    

Similar News