കെ സുധാകരനെതിരേ കൊലവിളി പ്രസംഗം; സിപിഎം നേതാക്കള്‍ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി
കട്ടപ്പന; കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരേ കൊലവിളി പ്രസംഗം നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എം എം മണി എന്നിവര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് സുദീപ് ജെയിംസ് എസ്പി ക്കും ഡിജിപി ക്കും പരാതി നല്കി.
സുധാകരന് സിപിഎമ്മിനെക്കുറിച്ച് അറിയാമെന്നും സുധാകരന്റെ ജീവിതം സിപിഎം നല്കുന്ന ഭിക്ഷയാണെന്നുമാണ് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പ്രസംഗിച്ചത്. അതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ചെറുതോണിയില്‍ ഒരു പരിപാടിക്കിടയിലാണ് സി വി വര്‍ഗീസിന്റെ കൊലവിളിപ്രസംഗം.
ധീരജ് വധക്കേസിലെ പ്രതികളെ ദൈവം വിചാരിച്ചാലും രക്ഷിക്കാനാവില്ലെന്നും പ്രതികളെ ജയിലിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തങ്ങളെന്തുചെയ്യുമെന്ന് സുധാകരനറിയാമെന്നും മണി താക്കീതുചെയ്തു.
ഈ രണ്ട് പരാമര്‍ശങ്ങള്‍ക്കെതിരേയാണ് കേസ് നല്‍കിയിരിക്കുന്നത്.