
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തിരഞ്ഞെടുത്ത് സിപിഎം ജില്ലാ നേതൃത്വം. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തിരഞ്ഞടുത്തു.
ജില്ലാ സെക്രട്ടറി എംവി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയായി കെ കെ രാഗേഷ് വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ നേതൃയോഗം.