യുഎപിഎ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; മുഖ്യമന്ത്രിക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി കെകെ രമ

Update: 2021-11-02 08:04 GMT

തിരുവനന്തപുരം: നിയമസഭയില്‍ യുഎപിഎ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കെതിരേ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി ആര്‍എംപി നേതാവ് കെകെ രമ എംഎല്‍എ. മറ്റു സാമാജികരുടെ ചോദ്യങ്ങള്‍ക്ക് ജില്ലതിരിച്ച് കൃത്യമായ മറുപടി പറയുന്ന മുഖ്യമന്ത്രി, തന്റെ ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നല്‍കുന്നില്ലെന്ന് കെകെ രമ നിയമസഭ മീഡിയ റൂമില്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുഎപിഎ പ്രകാരം എത്ര കേസുകളെടുത്തു തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി നല്‍കാതിരുന്നത്. ഈ പശ്ചാത്തലത്തിലാണ് കെകെ രമ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.

Tags:    

Similar News