കെകെ രമയ്‌ക്കെതിരായ എംഎം മണിയുടെ പരാമര്‍ശം പ്രതിഷേധാര്‍ഹം: പി ജമീല
എംഎം മണി നടത്തിയ പ്രസ്താവനയെ ന്യായീകരിക്കാനും വെള്ളപൂശാനും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ശ്രമം കൊലയേക്കാള്‍ ഭീകരം
തിരുവനന്തപുരം: കെകെ രമയ്‌ക്കെതിരേ എംഎം മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. വിധി നടപ്പിലാക്കിയവര്‍ തന്നെ വിധിയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നത് താക്കീത് നല്‍കുന്നതിനാണ്. സഹധര്‍മിണിയ്ക്ക് അന്ത്യചുംബനം നല്‍കാന്‍ കഴിയാത്തവിധം ടി പി ചന്ദ്രശേഖരന്റെ മുഖം പോലും വെട്ടി വികൃതമാക്കിയവരാണ് സിപിഎമ്മുകാര്‍. എം എം മണി നടത്തിയ പ്രസ്താവനയെ ന്യായീകരിക്കാനും വെള്ളപൂശാനും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ശ്രമം കൊലയേക്കാള്‍ ഭീകരമാണെന്നും പി ജമീല പറഞ്ഞു.