കെകെ ശൈലജയെ ഒഴിവാക്കിയതില്‍ എതിര്‍പ്പ് അറിയിച്ച് യെച്ചൂരിയും വൃന്ദാകാരാട്ടും
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച കെകെ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതില്‍ എതിര്‍പ്പ് അറിയിച്ച് സിപിഎം കേന്ദ്ര നേതൃത്വം. കേരള നേതാക്കളെ അനൗദ്യോഗികമായി കേന്ദ്രനേതാക്കള്‍ എതിര്‍പ്പ് അറിയിച്ചതായാണ് വിവരം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം വൃന്ദാകാരാട്ടുമാണ് എതിര്‍പ്പ് അറിയിച്ചത്.
സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടും പല ഘട്ടത്തിലും കെകെ ശൈലജയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന നേതാക്കളോട് നിര്‍ദ്ദേശിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, എംഎ ബേബി, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരോട് ശൈലജയെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പിബിയില്‍ കേരളത്തില്‍ നിന്നുള്ളവരുടെ അപമാദിത്വവും, സംസ്ഥാനത്തെ തുടര്‍വിജയവും അന്തിമ തീരുമാനത്തെ സ്വാധീനിക്കുകയായിരുന്നു. മട്ടന്നൂര് നിന്ന്, സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 60,963 വോട്ട് ലഭിച്ചതൊന്നും കെകെ ശൈലജയെ തുണച്ചില്ല.
എന്നാല്‍, സംസ്ഥാനത്ത് ഏറ്റവും ജനപിന്തുണയുള്ള, വനിത നേതാവിനെ ഒഴിവാക്കിയത് പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകും എന്നത് തീര്‍ച്ചയാണ്.