കെ എം ഷാജി എസ്‌ഐക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു
ലഘുലേഖകള്‍ പൊലീസ് പിടിച്ചെടുത്തതല്ലെന്നും എസ്‌ഐ ശ്രീജിത്ത് കൊടേരി കോടതിയെ കബളിപ്പിക്കുകയുമായിരുന്നുവെന്നാരോപിച്ചാണ് ഷാജി ഹരജി നല്‍കിയിരുന്നത്.
കണ്ണൂര്‍: അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു റദ്ദാക്കുന്നതിലേക്കു നയിച്ച ലഘുലേഖകള്‍ പോലിസ് പിടിച്ചെടുത്തതല്ലെന്നു കാണിച്ചു എസ്‌ഐക്കെതിരേ ലീഗ് നേതാവ് കെഎം ഷാജി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ലഘുലേഖകള്‍ പൊലീസ് പിടിച്ചെടുത്തതല്ലെന്നും എസ്‌ഐ ശ്രീജിത്ത് കൊടേരി കോടതിയെ കബളിപ്പിക്കുകയുമായിരുന്നുവെന്നാരോപിച്ചാണ് ഷാജി ഹരജി നല്‍കിയിരുന്നത്. എസ്‌ഐക്കെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും ഷാജി ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹരജിയാണ് ഷാജി പിന്‍വലിച്ചത്. അഴീക്കോട് മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ്ു ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഷാജിയെ ആറുവര്‍ഷത്തെക്കു കോടതി അയോഗ്യനാക്കുകയും ചെയ്തിരുന്നു. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി മനോരമയുടെ വീട്ടില്‍നിന്നാണ് വര്‍ഗീയ പ്രചരണത്തിനുപയോഗിച്ച ലഘുലേഖകള്‍ പിടിച്ചെടുത്തതെന്നു കോടതിയില്‍ എസ്‌ഐ സാക്ഷിമൊഴി നല്‍കിയിരുന്നു.