കോഴിക്കോട്: അഴീക്കോട് മണ്ഡലം മുന്‍ എംഎല്‍എയും മുസ് ലിം ലീഗ് നേതാവുമായ കെ എം ഷാജിയുടെ ഭാര്യയുടെ 25 ലക്ഷം രൂപ വിലവരുന്ന സ്വത്ത് ഇഡി കണ്ടുകെട്ടി. കളളപ്പണം വെളുപ്പില്‍ നരോധന നിമയമനുസരിച്ചാണ് കെ എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് കണ്ടുകെട്ടിയത്.
ഷാജിയുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഏതാനും കേസുകള്‍ നിലവിലുണ്ട്. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന കേസ് ഇ ഡിയാണ് അന്വേഷിക്കുന്നത്. ഈ കേസില്‍ ഷാജിയെയും ഭാര്യയെയും ചോദ്യം ചെയ്തിരുന്നു.
ഏത് കേസിലാണ് ഇപ്പോഴത്തെ നടപടിയെന്ന് വ്യക്തമല്ല.