ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ സര്‍ക്കാര്‍ മാറ്റില്ല: കോടിയേരി

Update: 2021-12-30 07:42 GMT

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ സര്‍ക്കാര്‍ മാറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണര്‍ തുടരണമെന്നാണ് എല്‍ഡിഎഫ് നിലപാട്. ഗവര്‍ണറുടെ നിലപാടില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു.

കണ്ണൂര്‍ വിസി നിയമനവിവാദത്തില്‍ വീണ്ടും സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ് ഗവര്‍ണര്‍. കണ്ണൂര്‍ വിസി നിയമന കേസില്‍ ഹൈക്കോടതി ഗവര്‍ണര്‍ക്ക് അയച്ച നോട്ടീസ് സര്‍ക്കാരിലേക്ക് തട്ടി ഒഴിഞ്ഞുമാറിയിരിക്കുകയാണ് ഗവര്‍ണര്‍. ചാന്‍സലര്‍ സ്ഥാനം ഒഴിഞ്ഞതിനാല്‍ നോട്ടീസ് കൈപ്പറ്റില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.

ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ച് നില്‍ക്കുന്നതോടെ കോടതിയുടെ നോട്ടീസിലടക്കം സര്‍ക്കാരിന്റെ അടുത്ത നടപടി പ്രധാനമാണ്.

ജനുവരി 12ന് കേസ് പരിഗണിക്കാനാരിക്കെ കോടതിയുടെ നിലപാടും നിര്‍ണായകമാണ്. സര്‍ക്കാരുമായി ഒരു വിട്ടുവീഴ്ച്ചയ്ക്കും ഗവര്‍ണര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ് നീളുകയാണ്.

Tags:    

Similar News