കോടിയേരിയും,മന്ത്രി കൃഷ്ണന്‍ കുട്ടിയും ചികില്‍സക്കായി ഇന്ന് ചെന്നൈയിലേക്ക്

Update: 2022-08-29 04:30 GMT

തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണനും,വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും വിദഗ്ധ ചികില്‍സക്കായി ഇന്ന് ചെന്നൈയിലേക്ക് പോകും.ഉച്ച തിരിഞ്ഞ് വിമാനമാര്‍ഗമാകും ചെന്നൈയിലേക്ക് പോകുക.അപ്പോളോ ആശുപത്രിയിലാണ് വിദഗ്ധ ചികില്‍സ.

ഹൃദയ സംബന്ധമായ ചികില്‍സക്കാണ് കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇതേക്കുറിച്ച് നേരത്തെ തീരുമാനിച്ചിരുന്നതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു.ചികില്‍സക്ക് ശേഷം മന്ത്രി വെള്ളിയാഴ്ച മടങ്ങിയെത്തും.

അനാരോഗ്യം മൂലം നേരത്തേ സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു. അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നു എന്നാണ് റിപോര്‍ട്ട്.കോടിയേരി ചികില്‍സയില്‍ പോകുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ സിപിഎം സെക്രട്ടറി സ്ഥാനം ഏറ്റെടുത്തിരുന്നു. ഇന്നലെ ഇപി ജയരാജന്റെ അധ്യക്ഷതിയല്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, എം എ ബേബി, എ വിജയരാഘവന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.




Tags:    

Similar News