കെപി അനില്‍കുമാര്‍ എകെജി സെന്ററില്‍: സിപിഎമ്മിനെ അംഗീകരിക്കുന്നവര്‍ക്ക് സ്വാഗതമെന്ന് കോടിയേരി
സംഘടനാപരമായ പ്രശ്‌നം കൊണ്ട് മാത്രമല്ല അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടതെന്നും മതനിരപേക്ഷ നിലപാടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണെന്നും കോടിയേരി
തിരുവനന്തപുരം: സംഘടനപരമായ പ്രശ്‌നം കൊണ്ട് മാത്രമല്ല അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടതെന്നും മതനിരപേക്ഷ നിലപാടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷണന്‍. സിപിഎമ്മിനെ അംഗീകരിക്കുന്നവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. കേഡര്‍ പാര്‍ട്ടിയാകണമെങ്കില്‍ പ്രത്യയശാസ്ത്രം വേണം. കോണ്‍ഗ്രസിന്റെ ഭരണഘടനയില്‍ പോലും അതില്ല. സെമി കേഡര്‍ പാര്‍ട്ടി എന്നൊക്കെ പറയാം. അത് എന്താണെന്ന് പോലും ഇവര്‍ക്ക് മനസ്സിലായിട്ടില്ല.
കോണ്‍ഗ്രസ് വിട്ട് കെപി അനില്‍കുമാര്‍ എകെജി സെന്ററിലെത്തിയ ഘട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോടിയേരി.
ഇപ്പോള്‍ കോടിയേരി ബാലകൃഷണനുമായി ഏകെജി സെന്ററില്‍ ചര്‍ച്ചയിലാണ് കെപി അനില്‍ കുമാര്‍. നാളെ കോഴിക്കോട് വച്ച് കെപി അനില്‍കുമാറിന് സിപിഎം സ്വീകരണം നല്‍കുമെന്നാണ് വിവരം.
നേരത്തെ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി പിഎസ് പ്രശാന്ത് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. പ്രശാന്തുമായി ഏറെ അടുത്തമുള്ള നേതാവാണ് കെപി അനില്‍കുമാര്‍.